ഓണം കളറാക്കാൻ നാളെ മുതൽ ഓണോത്സവം. ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ
ഓണത്തോട് അനുബന്ധിച്ച് ജില്ലയിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ കേന്ദ്രം നബാർഡിന്റെ സഹകരണത്തോടെ നടത്തുന്ന ജില്ലാതല ഓണം പ്രദർശന വിപണമേള നാളെ (ആഗസ്റ്റ് 30) മുതൽമലപ്പുറം കോട്ടക്കുന്നിൽ നടക്കും. വൈകീട്ട് അഞ്ചിന് കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബർ മൂന്നു വരെയാണ് മേള. ചെറുകിട ഇടത്തരം സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനത്തിനും അവയുടെ സുസ്ഥിരമായ വളർച്ചയ്ക്കും ഓണോത്സവം സഹായകരമാകും. എഴുപതോളം സ്റ്റാളുകളിലായി സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഫുഡ് കോട്ടും ഉണ്ടായിരിക്കും.
മേളയോട് അനുബന്ധിച്ച് നാളെ വൈകിട്ട് ഇംതിയാസ് ബീഗം നയിക്കുന്ന ഗസൽ സന്ധ്യയും 31ന് ഫാസില ബാനു നയിക്കുന്ന മ്യൂസിക്കൽ ഷോയും സെപ്റ്റംബർ ഒന്നിന് തണൽ നിലമ്പൂർ അവതരിപ്പിക്കുന്ന നാടൻ പാട്ടും മറ്റു സാംസ്കാരിക പരിപാടികളും നടക്കും.
- Log in to post comments