Skip to main content
 പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച അങ്കണവാടി കലോത്സവം  പ്രസിഡന്റ്‌ എസ് രാജേന്ദ്രപ്രസാദ് ഉദ്ഘടാനം ചെയ്യുന്നു

അങ്കണവാടി കലോത്സവം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ  അങ്കണവാടി  കലോത്സവം "ഇതളുകൾ" സംഘടിപ്പിച്ചു. തട്ട എസ്.കെ.വി.യു.പി  സ്കൂൾ ഓഡിറ്റോറിയത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് കലോത്സവം ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്തിൻ്റെ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം നടത്തിയത്. ഫോക്‌ലോർ അക്കാദമി എക്സിക്യൂട്ടീവ് അംഗം അഡ്വ.സുരേഷ് സോമ കലാപരിപാടി ഉദ്ഘാടനം നിർവഹിച്ചു. വിനോദ് മുളമ്പുഴ മുഖ്യപ്രഭാഷണം നടത്തി. കലോത്സവത്തിൽ പങ്കെടുത്ത  കുട്ടികൾക്ക് മെമന്റോ നൽകി. വൈസ് പ്രസിഡൻ്റ് റാഹേൽ, സ്ഥിരം സമിതി അധ്യക്ഷരായ വി.പി വിദ്യാധരപ്പണിക്കർ, പ്രിയ ജ്യോതികുമാർ, എൻ കെ ശ്രീകുമാർ, അംഗങ്ങളായ ശ്രീവിദ്യ, ബി പ്രസാദ് കുമാർ, രഞ്ജിത്, പൊന്നമ്മ വർഗീസ്, ശ്രീകല, സി ഡി എസ് ചെയർപേർസൻ രാജിപ്രസാദ്, സൂപ്പർവൈസർ സബിത എന്നിവർ പങ്കെടുത്തു.

 

date