Skip to main content
കോന്നി

കോന്നി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ഓണം ഫെയർ

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ 'ഓണം ഫെയര്‍ 2025'   കോന്നി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ  ഉദ്ഘാടനം ചെയ്തു. 
സെപ്തംബര്‍  നാലുവരെയാണ് ഓണം ഫെയര്‍. ഉല്‍പന്നങ്ങള്‍ അഞ്ച് മുതല്‍ 50 ശതമാനം വിലക്കുറവില്‍ ലഭിക്കും. ന്യായ വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുന്നതിന് സംസ്ഥാന ഹോര്‍ട്ടികോര്‍പ്പിന്റെ പ്രത്യേക സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ഹരീഷ് കെ പിള്ള, കോന്നി സപ്ലൈകോ  മാനേജർ അനുപമ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശ്യാം ലാൽ, എ ദീപ കുമാർ, പ്രവീൺ പ്ലാവിളയിൽ, റഷീദ് മുളന്തറ, പത്മ ഗിരീഷ്  എന്നിവര്‍ പങ്കെടുത്തു.

date