Post Category
ദേശീയ കായിക ദിനാചരണം
ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ ഫ്‌ളാഗ് ഓഫ് ചെയ്തു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷൻ ഡോ. ബൈജു വർഗീസ് ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. ഗിരിദീപം സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സൈജു കുര്യൻ, ജില്ലാ സ്‌പോർടസ് ഓഫീസർ ഡിമൽ സി. മാത്യു, സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം കെ.ആർ. ഷാജി, സെക്രട്ടറി എൽ. മായാദേവി എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments