Skip to main content

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് എൽ.ബി.എസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിൽ എൻ.ആർ.ഐ സീറ്റുകൾ ഉൾപ്പെട്ട കോളേജുകളിലെ NRI സീറ്റുകളിലേക്കുള്ള  ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 2025 സെപ്റ്റംബർ 9 ന് പ്രസിദ്ധീകരിക്കുന്നതാണ്. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എൻ.ആർ.ഐ സീറ്റുകളിലേക്ക് പരിഗണിക്കാൻ അർഹരായ അപേക്ഷകർ 02-09-2025 മുതൽ 08-09-2025 വൈകിട്ട് 4 മണി വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടതാണ്. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ സെപ്റ്റംബർ 12 നകം പ്രവേശനം നേടേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവരെ തുടർന്നുള്ള മറ്റ് അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ 0471-2560361362363364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

പി.എൻ.എക്സ് 4316/2025

date