Post Category
കളമശ്ശേരിയുടെ കാർഷിക വൈവിധ്യം കണ്ടറിഞ്ഞ് മന്ത്രി പി പ്രസാദ്
മൂന്നാമത് കളമശ്ശേരി കാർഷികോത്സവം മേള സന്ദർശിച്ച് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്.
'കൃഷിക്കൊപ്പം കളമശേരി' മണ്ണിൽ പണിയുന്ന കർഷകൻ്റെ ആത്മാഭിമാനം സംരക്ഷിക്കുന്ന പദ്ധതിയാണെന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഉച്ചയോടെ പ്രദർശന വിപണന മേളയിലെത്തിയ മന്ത്രി ആദ്യം സന്ദർശിച്ചത് പഴം, പച്ചക്കറി വിൽപ്പന ചന്തയാണ്.
കളമശ്ശേരിയുടെ കൃഷി സമൃദ്ധി നേരിട്ടറിഞ്ഞ അദ്ദേഹം മറ്റ് സ്റ്റാളുകളിലുമെത്തി ഉൽപന്നങ്ങളുടെ വിവരങ്ങളും സവിശേഷതയും ചോദിച്ചറിഞ്ഞു.
കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, കൃഷിക്കൊപ്പം കളമശേരി ജനറൽ കൺവീനർ എം.പി വിജയൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
date
- Log in to post comments