Post Category
നവീകരണോദ്ഘടനം നിര്‍വഹിച്ചു
തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ പാമ്പാടി - കണ്ണങ്കര റോഡിന്റെ നവീകരണോദ്ഘടനം ജി. സ്റ്റീഫന്‍ എം എല്‍എ നിര്‍വഹിച്ചു. എം.എല്‍.എ.യുടെ 2024-25 നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.എസ് ഹരി, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments