Skip to main content

അറിയിപ്പുകൾ

റേഷൻ കടകൾ ഉച്ചവരെ പ്രവർത്തിക്കില്ല

സെപ്റ്റംബറിലെ റേഷൻ വിതരണം ആരംഭിക്കാൻ എ ഇ പി ഡി എസ് ക്രമീകരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമായതിനാൽ ഇന്ന് (2/09/2025) ഉച്ചയ്ക്ക് ശേഷമേ റേഷൻ കടകൾ തുറക്കൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ അറിയിച്ചു.

 

താലൂക്ക് വികസന സമിതി യോഗം 

സെപ്റ്റംബറിലെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം എട്ടിന് രാവിലെ 11ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

സ്വയംതൊഴില്‍ വായ്പ

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ വ്യക്തികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും സ്വയംതൊഴില്‍ വായ്പ നല്‍കും. നിശ്ചിത വരുമാന പരിധിയിലുള്ള 18-55 പ്രായപരിധിയിലുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ ആറ് മുതല്‍ എട്ട് വരെ ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പകള്‍ നല്‍കുക. മൂന്ന് കോടി രൂപ വരെയുള്ള കുടുംബശ്രീ സ്വയംതൊഴില്‍ വായ്പകള്‍ അതത് സിഡിഎസ് ചെയര്‍പേഴ്സണ്‍ മുഖേന ജാമ്യരേഖയില്ലാതെ അനുവദിക്കും. www.mithrasoft.kswdc.org വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0495-2766454, 9496015010.

date