Skip to main content

ശുചിത്വ പൂക്കളം: ഫോട്ടോ ചലഞ്ച് മത്സരം

 മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ ശുചിത്വ മിഷൻ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. മാലിന്യമുക്തം നവകേരളവുമായി ബന്ധപ്പെട്ടു മാലിന്യ സംസ്‌കരണം, തരം തിരിക്കൽ, മാലിന്യങ്ങളുടെ അളവു കുറയ്ക്കൽ, പാഴ്‌വസ്തുകളുടെ പുനരുപയോഗം, പുനചംക്രമണം, ഹരിതകർമ്മസേനയുടെ പ്രവർത്തനം, ദേശീയ ശുചിത്വ സർവേയിലെ കേരളത്തിന്റെ നേട്ടങ്ങൾ തുടങ്ങിയ ആശയങ്ങൾ പൂക്കളത്തിലൂടെ അവതരിപ്പിക്കണം.
 ജില്ലാതല വിജയികൾക്ക് 10,000/-  രൂപ, സംസ്ഥാനതല വിജയികൾക്ക് 25,000- ക്യാഷ് പ്രൈസ്. എൻട്രികൾ അയയ്‌ക്കേണ്ട അവസാന തീയതി 2025 സെപ്റ്റംബർ ഏഴ് പങ്കെടുക്കുന്നവർ ശുചിത്വ മിഷന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരണം. ഒരു മത്സരാർത്ഥിക്ക് ഒരു എൻട്രി മാത്രമേ നൽകാനാകു.

·      മത്സരത്തിൽ പങ്കെടുക്കാൻ: പൂക്കളത്തിന്റെ മാത്രമായ ചിത്രവും പൂക്കളം ഒരുക്കിയവർ പൂക്കളത്തിനൊപ്പം നിൽക്കുന്ന മറ്റൊരു ചിത്രവും സ്വന്തം സോഷ്യൽ മീഡിയ ഹാൻഡിലിൽ അപ്ലോഡ് ചെയ്തശേഷം ജില്ലാ ശുചിത്വ മിഷൻ പേജ് ടാഗ് ചെയ്യുക.   #Suchitwamissionkottayam #suchitwapookkalam #Harithaonam #Suchitwamission എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കുക.  സോഷ്യൽ മീഡിയയിൽ ചിത്രം പങ്ക് വെച്ചതിന്റെ ലിങ്ക്, ചിത്രവും JPEG ഫോർമാറ്റിൽ ieckottayam@gmail.com എന്ന മെയിൽ ഐഡിയിലേയ്ക്ക് അയച്ചു നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2573606.

date