Skip to main content

സാക്ഷരതാ വാരാചരണത്തിന് തുടക്കം

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ സാക്ഷരതാ വാരാചരണത്തിന് തുടക്കമായി. വാരാചരണത്തിന്റെ ഭാഗമായി തെച്ച്യാട് അല്‍ ഇര്‍ഷാദ് വിമന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റ് നടത്തുന്ന അക്ഷര കേരളം സര്‍വേ മുക്കം നഗരസഭ കൗണ്‍സിലര്‍ സക്കീന കബീര്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിജോ ജോസഫ്, സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ്, സി കെ അഹമ്മദ്കുട്ടി, വിദ്യാര്‍ഥികളായ അഫ്ര ഷിറിന്‍, ഫാത്തിമ ഫിദ തുടങ്ങിയവര്‍ സംസാരിച്ചു. ലോക സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ എട്ട് വരെയാണ് ദേശീയ സാക്ഷരതാ വാരാചരണം.

date