Skip to main content

പാൽ ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

ജില്ലാ ക്ഷീരവികസനവകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മിഷൻ, മിൽമ തുടങ്ങിയവരുടെ സഹകരണത്തോടെ പാൽ ഉപഭോക്തൃ മുഖാമുഖം പരിപാടി ഈരയിൽകടവിലുള്ള ക്ഷീരവികസന വകുപ്പ് കാര്യാലയത്തിൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം എൻ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർമാരായ ശ്രീജ രാധാകൃഷ്ണൻ, വിജി വിശ്വനാഥ്, സീനിയർ ക്ഷീര വികസനഓഫീസർ അനു കുമാരൻ എന്നിവർ പാൽ, പാലുൽപന്നങ്ങൾ ക്ഷീരമേഖലയിലെ നൂതന സാധ്യതകൾ എന്നിവ സംബന്ധിച്ച ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, മിൽമ എറണാകുളം മേഖലാ ബോർഡ് അംഗങ്ങളായ സോണി ഈറ്റക്കൻ, ജെ. ജോയ്മോൻ, ജോജോ ജോസഫ്, മിൽമ മാർക്കറ്റിങ് ഓഫീസർ അമൽ മോഹൻ, അസിസ്റ്റന്റ് മാനേജർ ബിന്ദു എസ്. നായർ, കുടുംബശ്രീ പ്രോഗ്രാം മാനേജർ സി.എസ്. ശ്രുതി, കോട്ടയം ക്വാളിറ്റി കൺട്രോൾ ഓഫീസർ ജാക്വിലിൻ ഡൊമിനിക്, പാലാ സീനിയർ ക്ഷീരവികസന ഓഫീസർ രാജി എസ്. മണി എന്നിവർ പങ്കെടുത്തു. 

date