Skip to main content

മികവിന്റെ നിറവിൽ കാണക്കാരി ഹോമിയോ ആശുപത്രി

 പ്രഥമ ആയുഷ് കായകൽപ് പുരസ്‌കാരം ഹോമിയോപ്പതി ജില്ലാ വിഭാഗത്തിൽ 93.33 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടി കാണക്കാരി ഗവൺമെന്റ് ഹോമിയോ ആശുപതി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്ന് കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, സ്ഥിരം സമിതി അധ്യക്ഷരായ ലൗലിമോൾ വർഗ്ഗീസ്, കാണക്കാരി അരവിന്ദാക്ഷൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ജി. അനിൽകുമാർ, തമ്പി ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ. എസ്. അഭിരാജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, ഫലപ്രദമായ മാലിന്യസംസ്‌കരണം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആവിഷ്‌കരിച്ചതാണ് കായകൽപ പുരസ്‌കാരങ്ങൾ. ജില്ലയിൽ കാണക്കാരി ഹോമിയോ ഡിസ്പെൻസറി നിലവിൽ എൻ.എ.ബി.എച്ച്. എൻട്രി സർട്ടിഫിക്കേഷനും ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററും ഹോമിയോപ്പതി വകുപ്പിന്റെ മോഡൽ ഡിസ്പെൻസറിയുമാണ് അവാർഡിനർഹമായത്.

date