Skip to main content

പരിഷ്‌കരിച്ച മാതൃകാ ഭക്ഷണ മെനു: ജില്ലാതല പരിശീലനം നടത്തി

 പ്രീ-സ്‌കൂൾ കുട്ടികളുടെ പരിഷ്‌കരിച്ച മാതൃകാ ഭക്ഷണ മെനു അനുസരിച്ചുള്ള ജില്ലാതല പരിശീലനം പാലാ സെന്റ് ജോസഫ്സ് കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടെക്നോളജി സെന്ററിന്റെ ലാബിൽ വച്ച് നടത്തി. ജില്ലാതല ഐ.സി.ഡി.എസ്. സെൽ പ്രോഗ്രാം ഓഫീസിന്റെ നേതൃത്വത്തിൽ വനിതാ ശിശുവികസന വകുപ്പിലെ 60 പേർക്കാണ് പരിശീലനം നൽകിയത്. അങ്കണവാടികളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ പഞ്ചസാര പൂർണ്ണമായും ഒഴിവാക്കി വളരെ കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തിയും ഉപ്പിന്റെയും എണ്ണയുടെയും അളവ് കുറയ്ക്കാനുമുള്ള കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാണ് പരിഷ്‌കരിച്ച മാതൃകാ ഭക്ഷണ മെനു തയ്യാറാക്കിയിട്ടുള്ളത്.
പ്രോഗ്രാം ഓഫീസർ റേച്ചൽ ഡേവിഡ്, ജില്ലാ ഓഫീസർ ടിജു റേച്ചൽ തോമസ്, സെന്റ് ജോസഫ്സ് കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടെക്നോളജി സെന്റർ പ്രിൻസിപ്പൽ ഷെറി കുര്യൻ, ഫാ. ജോസഫ് വട്ടപ്പള്ളി എന്നിവർ പങ്കെടുത്തു.

date