Skip to main content

മന്ത്രി വീണാ ജോര്‍ജ് സെപ്റ്റംബര്‍ രണ്ടിന് ജില്ലയില്‍

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സെപ്റ്റംബര്‍ രണ്ടിന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് പോരുവഴി പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്ന ചടങ്ങ്, 9.30ന് പവിത്രേശ്വരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം എന്നിവ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങുകളിലാണ് ഉദ്ഘാടനം ചെയ്യുക. 11ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനാകും. ഉച്ചയ്ക്ക് 12.30ന് കുമ്മിള്‍ പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകും.
 
 

date