Post Category
കലക്ടറേറ്റിലും ഓണാഘോഷം
കലക്ടറേറ്റിൽ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ഓണാഘോഷം. റവന്യു വകുപ്പ് ജീവനക്കാരൻ മാവേലി വേഷത്തിലെത്തി ജില്ലാ കലക്ടർ എൻ ദേവി ദാസിനെ സ്വീകരിച്ച് ആനയിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. പൂക്കള മത്സരത്തിൽ തുടങ്ങി ആട്ടവും പാട്ടും മേളവും ഒന്നുചേർന്ന വ്യത്യസ്ത പരിപാടികൾ ഓണപൊലിമക്ക് മാറ്റുകൂട്ടി. എ.ഡി.എം ജി.നിർമൽ കുമാർ, ഡെപ്യൂട്ടി കലക്ടർമാർ, ഇതര ജില്ലാതല ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments