Skip to main content

സൗജന്യ യുജിസി നെറ്റ് സിഎസ്ഐആർ പരിശീലനം

       ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലൈഫ് സയൻസ് വിഷയത്തിൽ സൗജന്യ യുജിസി സിഎസ്ഐആർ നെറ്റ് കോച്ചിങ് ക്ലാസ് നടത്തുന്നു. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ ബോട്ടണി വകുപ്പിൽ സെപ്റ്റംബർ 13 മുതൽ നവംബർ 8 വരെ ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് പരിശീലനം. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട രണ്ടാം വർഷ എംഎസ്‌സി പഠിക്കുന്നവരോ 55 ശതമാനം മാർക്കോടെ എംഎസ്‌സി പൂർത്തിയാക്കിയവരോ ആയിരിക്കണം അപേക്ഷകർ. 72 മണിക്കൂർ പരിശീലനം, പഠന സാമഗ്രികൾ എന്നിവ സൗജന്യമായിരിക്കും. ഫോൺ: 8078383608.

പി.എൻ.എക്സ് 4329/2025

date