Skip to main content
ജില്ലയില്‍ കര്‍ഷക ചന്തയ്ക്ക് തുടക്കമായി

ജില്ലയില്‍ കര്‍ഷക ചന്തയ്ക്ക് തുടക്കമായി

കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഓണ വിപണി ഇടപെടലിന്റെ ഭാഗമായി നടത്തുന്ന ഓണ സമൃദ്ധി കര്‍ഷകചന്തയുടെ  ജില്ലാതല ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ഇക്കോ ഷോപ്പില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല ആദ്യ വില്‍പന നടത്തി. 
മാര്‍ക്കറ്റ് വിലയുടെ 30 ശതമാനം വിലക്കുറവിലാണ് പച്ചക്കറി ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നത്. ഇത്തവണ കേരള ഗ്രോ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ കൂടി കര്‍ഷകചന്ത വഴി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി രോഹിണി, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വി രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.പി അംബുജാക്ഷന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.വി രാജീവന്‍, കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എന്‍ ജ്യോതി കുമാരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തുളസി ചെങ്ങാട്ട്, എം.ടി സബിത, കല്ല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ സതീഷ് കുമാര്‍, കൃഷി അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ രജിത, കൃഷി ഓഫീസര്‍ ജയരാജന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

date