Post Category
ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുള്ള ബോണസ് വിതരണം ചെയ്തു
പാട്യം ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുള്ള ഉത്സവ ബത്തയും ബോണസിന്റെയും വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭ കോമത്ത് അധ്യക്ഷയായി. കണ്‍സോര്‍ഷ്യം അക്കൗണ്ടില്‍ നിന്നുള്ള പതിനയ്യായിരം രൂപയും പഞ്ചായത്തില്‍ നിന്നും ഉത്സവ ബത്തയായി അനുവദിച്ച ആയിരത്തി ഇരുന്നൂറ്റി അന്‍പത് രൂപ യും ചേര്‍ത്ത് 16,250 രൂപയാണ് ബോണസ്. പഞ്ചായത്തിലെ ഇരുപത്തഞ്ച് ഹരിതകര്‍മസേന അംഗങ്ങള്‍ക്കാണ് ബോണസ്. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് ഫായിസ് അരുള്‍, പഞ്ചായത്തംഗം വി രതി, മേപ്പാടന്‍ രവീന്ദ്രന്‍, കെ.കെ സമീര്‍, അസി. സെക്രട്ടറി ശ്രീജ, വി ഇ ഒ വിനയ ഭാസ്‌കര്‍, ശുചിത്വ മിഷന്‍ ആര്‍ പി സുരേഷ്, കണ്‍സോഷ്യം സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments