Skip to main content

സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുംകേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി തിരുവനന്തപുരത്ത് നടത്തുന്ന 7 ദിവസത്തെ സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്‌സിൽ പങ്കാളിയാകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായ സെപ്റ്റംബർ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 23നു തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബർ 17 നകം ഡയറക്ടർകേരള ഇൻസ്റ്റിറ്ട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്റെസിഡൻസി, തൈക്കാട്തിരുവനന്തപുരം-695014 വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ kittstraining@gmail.com ഫോൺ: 8129816664.

പി.എൻ.എക്സ് 4332/2025

date