Skip to main content

യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്കാരം

2025-26 ലെ കേരള സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. യുവതക്ക് പ്രചോദനമായ പ്രവർത്തനങ്ങളിലേർപ്പെട്ട ശാരീരികമാനസിക വെല്ലുവിളികളുള്ളവർക്ക് അപേക്ഷിക്കാം. പുരസ്കാരത്തിനായി നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിന് വിധേയമായി മൂന്ന് പേർക്കാണ് പുരസ്കാരം നൽകുന്നത്. യുവപ്രതിഭാ പുരസ്കാര ജേതാക്കൾക്ക് 20000 രൂപയുടെ കാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകുന്നതാണ്. 18 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷി വ്യക്തിത്വങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബോയോഡാറ്റ official.ksyc@gmail.com ൽ ഇമെയിലായോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ,വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം – 33) നേരിട്ടോ അപേക്ഷ നൽകാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക്: 0471-2308630.

പി.എൻ.എക്സ് 4333/2025

date