Skip to main content

ആർസിസിയിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺകോളജി നഴ്‌സിംഗ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺകോളജി നഴ്സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ/ ബിഎസ്‌സി നഴ്‌സിംഗ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പരിശീലന കാലയളവിൽ 15,000 രൂപ സ്‌റ്റൈഫൻഡ് ലഭിക്കും. സെപ്റ്റബർ 15 വൈകിട്ട് മണി വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. 20 ന് വൈകിട്ട് 4 മണിക്ക് മുൻപ് അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ അഡിഷണൽ ഡയറക്ടർഅക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

പി.എൻ.എക്സ് 4334/2025

date