Skip to main content

ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സന്നദ്ധപ്രവർത്തകർക്ക് എം.എൽ.എയുടെ ഓണസമ്മാനം

ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകർക്ക് ഓണസമ്മാനം കൈമാറി കെ.ജെ മാക്സി എം.എൽ.എ. കൊച്ചി മണ്ഡലത്തിലെ എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഓണസമ്മാനം നൽകുന്നതിന്റെ ഭാഗമായാണ് ചെല്ലാനത്തും സമ്മാനം നൽകിയത്.

 

 

കാട്ടിപ്പറമ്പ് സെൻറ് ജോസഫ് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് ജി.സി.ഡി.എ ജനറൽ കൗൺസിൽ അംഗം പി.എ പീറ്റർ ഉദ്ഘാടനം ചെയ്തു. 

 

മണ്ഡലത്തിലെ സാധാരണ ജനങ്ങളോട് ഏറെ അടുത്ത് ഇടപഴകുന്നവരാണ് സന്നദ്ധ പ്രവർത്തകർ. ഓണസമ്മാനത്തിനപ്പുറം അവർക്കുള്ള ഒരു സ്നേഹാദരവ് കൂടിയാണ് ഈ സമ്മാനമെന്ന് എം.എൽ.എ പറഞ്ഞു . 

 

ചടങ്ങിൽ ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എൽ ജോസഫ് അധ്യക്ഷനായി. വൈസ് പ്രസിഡൻറ് മേരി സിംല, ചെല്ലാനം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എക്സ് നിക്സൺ, മുൻ പ്രസിഡന്റ് കെ.ഡി പ്രസാദ്, വാർഡ് അംഗം വി.എ മാർഗരറ്റ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ജെ നിക്സൺ, എൻ.ജെ ജോയ് എന്നിവർ സംസാരിച്ചു

 

date