Skip to main content

യുവപ്രതിഭാ പുരസ്‌കാരം : അപേക്ഷ ക്ഷണിച്ചു

ശാരീരിക, മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തി 

യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ നല്‍കുന്ന യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷി വ്യക്തികള്‍, അപേക്ഷകള്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള വിശദമായ ബയോഡാറ്റ സഹിതം official.ksyc@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി , തിരുവനന്തപുരം എന്ന വിലാസത്തിലോ സെപ്റ്റംബര്‍ 30 മുമ്പ് സമര്‍പ്പിക്കണം. 

ഫോണ്‍: 0471- 2308630

 

date