Post Category
ഭരണഭാഷാ പുരസ്കാരങ്ങള്‍ 2025: അപേക്ഷ ക്ഷണിച്ചു
ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭരണഭാഷാ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
2024 വര്‍ഷത്തില്‍ മലയാളത്തില്‍ ചെയ്ത ജോലികളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ജില്ലാതല ഭരണഭാഷാ സേവന പുരസ്കാരത്തിനുള്ള അപേക്ഷകള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്കാണ് നല്‍കേണ്ടത്.
സംസ്ഥാന തല പുരസ്കാരങ്ങള്‍ക്കായുള്ള അപേക്ഷകള്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര ഭരണ ഭാഷാ വകുപ്പിനും, ജില്ലാതല പുരസ്കാരങ്ങള്‍ക്കായുള്ള അപേക്ഷകള്‍ ജില്ലാ കളക്ടര്‍, കളക്ടറേറ്റ്, എറണാകുളം - 682030 എന്ന വിലാസത്തിലും സെപ്റ്റംബര്‍ 15 വൈകിട്ട് 5 നകം സമര്‍പ്പിക്കണം. ഫോണ്‍: 0484 2422292
date
- Log in to post comments