സപ്ലൈകോ ഇടുക്കി താലൂക്ക് ഓണം ഫെയര്‍ ആഗസ്റ്റ് 31 മുതല്‍ കട്ടപ്പനയില്‍
സപ്ലൈകോ ഇടുക്കി താലൂക്ക് ഓണം ഫെയര്‍ കട്ടപ്പനയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 31 (ഞായറാഴ്ച) 2 മണിക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനില്‍ കെജിസ് ബില്‍ഡിംഗില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്യും.
ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ് ഓണം ഫെയര്‍. നഗരസഭ അധ്യക്ഷ ബീന ടോമി യോഗത്തില്‍ അധ്യക്ഷയാകും. ജില്ലാപഞ്ചായത്ത്പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ആദ്യ വില്പന നിര്‍വഹിക്കും. ഓണ കിറ്റ് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആശ ആന്റണി നിര്‍വഹിക്കും.
സമൃദ്ധി കിറ്റ് വിതരണം ഉദ്ഘാടനം കട്ടപ്പന നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ജെ ബെന്നി നിര്‍വഹിക്കും. സപ്ലൈകോ നെടുങ്കണ്ടം താലൂക്ക് ഡിപ്പോ മാനേജര്‍ സന്തോഷ് കുമാര്‍ കെ. ആര്‍, ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ ജലീസ് എം,നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments