ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യു സെപ്റ്റംബര്‍ 9ന്
തൊടുപുഴ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഒഴിവുളള അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. യോഗ്യത: പ്ലസ്ടു/തത്തുല്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനത്തില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 40 വയസ്. സമാന തസ്തികയില്‍ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 9ന് രാവിലെ 10 മണിക്ക് ഇടുക്കി കളകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7510365192, 6282406053.
- Log in to post comments