Skip to main content

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍

കട്ടപ്പന ഗവണമെന്റ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (അരിത്തമെറ്റിക് കം ഡ്രോയിംഗ്) തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് മുസ്‌ളീം/മാപ്പിള വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഈഴവ/ബില്ല/തീയ്യ വിഭാഗത്തിലുള്ളവരെ പരിഗണിക്കുമെന്നും ,ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വയര്‍മാന്‍) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‌സ്ട്രക്ടര്‍ നിയമനം നടത്തുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ക്ക് (അരിത്തമെറ്റിക് കം ഡ്രോയിംഗ്) മെക്കാനിക്കല്‍ ഗൂപ്പ് ട്രേഡുകളില്‍ എന്‍.ടി.സിയും,  മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും,  ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/ സിവില്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/ എഞ്ചിനീയറിങ് ഡിഗ്രിയുമാണ് വേണ്ട യോഗ്യത. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍് (വയര്‍മാന്‍) യേഗ്യത: വയര്‍മാന്‍/ഇലക്ട്രീഷ്യന്‍ ട്രേഡില്‍  എന്‍.ടി.സി/ഐ.ടി. ഐ/ഐ.ടി.സിയും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ എന്‍. എ. സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍് എഞ്ചിനീയറിങ്/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് /ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്/ പവര്‍ ഇലക്ട്രോണിക്‌സില്‍ എഞ്ചിനീയറിങ് ഡിഗ്രി. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍് പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സി ക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന മാത്യകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പ് വരുത്തണം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 9 രാവിലെ 10 മണിയ്ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറില്‍ താഴെയല്ലാത്ത റവന്യൂ അധികാരികള്‍ നല്‍കുന്ന 'മേല്‍ത്തട്ടില്‍പ്പെടുന്നില്ലായെന്നുള്ള സര്‍ട്ടിഫിക്കറ്റ്,ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 272216

 

date