Skip to main content

ആകാംക്ഷ ഹത്ത് മേള കുമളിയില്‍ തുടങ്ങി

 

 

ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായിആകാംക്ഷ ഹത്ത് മേള കുമളി ഗ്രാമപഞ്ചായത്തില്‍ ആനവച്ചാല്‍ മൈതാനത്ത് തുടങ്ങി. സെപ്റ്റംബര്‍ എട്ട് വരെ നീണ്ടു നിൽക്കും. തിരുവോണ ദിനമായ സെപ്റ്റംബര്‍ 5 ന് പരിപാടി ഉണ്ടായിരിക്കില്ല. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡൈസി സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഒ വി ജോസഫ് പ്രദർശനമേള ഉദ്ഘാടനം ചെയ്തു. കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എം സിദ്ദിഖ് ആദ്യ വിൽപ്പന നിർവഹിച്ചു. അഴുത, ദേവികുളം ബ്ലോക്ക് പഞ്ചായത്തുകളിലെ സംരംഭകരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ വകുപ്പുകളുടെ ഇരുപതോളം സ്റ്റാളുകൾ മേളയിലുണ്ട്.

 

date