Post Category
ഒ ആർ സി റിസോഴ്സ് പേഴ്സൺസ്: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷൻ വാത്സല്യ വഴി നടപ്പിലാക്കുന്ന ആർ സി പദ്ധതിയുടെ ഇടുക്കി ജില്ലയിലെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്സ് പേഴ്സൺമാരെ തിരഞ്ഞെക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും, കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബിരുദവും 2 വർഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയവും പരിശീലനമേഖലയിലെ പ്രവ്യത്തി പരിചയവും ഉള്ളവർക്കും അപേക്ഷിക്കാം. മൂന്നാർ, മറയൂർ, പീരുമേട്, കുമളി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള തമിഴ് ഭാഷ കൈകാര്യം ചെയ്യുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകൾ ജില്ലാ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,പൈനാവ് പി. ഒ, പൈനാവ്, ഇടുക്കി,685603 എന്ന വിലാസത്തിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സെപ്റ്റംബർ 17 ന് മുൻപായി അയച്ചു നൽകണം. കൂടുതൽ വിവരങ്ങൾക്ക്; 8129509982, 04862235532.
date
- Log in to post comments