Skip to main content

പെൻഷൻ അദാലത് 29 ന്

കേരള ടെലികോം സർക്കിളിൽ നിന്ന് വിരമിച്ച ടെലികോം / ബി.എസ്.എൻ.എൽ. ജീവനക്കാരുടെ പെൻഷൻ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടികൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്‌സ്, കേരള-സർക്കിൾതിരുവനന്തപുരം പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29 ന് രാവിലെ 10.30ന് കോട്ടയം ബിഎസ്എൻഎൽ കോൺഫറൻസ് ഹാളിലാണ് അദാലത്ത്. കേരള ടെലികോം സർക്കിളിൽ നിന്ന് വിരമിച്ച പെൻഷൻകാർക്ക് അവരുടെ പരാതികൾ വെള്ള പേപ്പറിൽ അയയ്ക്കാം. പെൻഷൻകാരന്റെ /പെൻഷൻകാരിയുടെ പേര്തസ്തിക കുടുംബ പെൻഷൻകാരന്റെ / പെൻഷൻകാരിയുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, പിപിഒ നമ്പർസർവീസിൽ നിന്ന് വിരമിച്ച തീയതിപെൻഷണർ അവസാനമായി ജോലി ചെയ്തിരുന്ന എസ്.എസ്.എ. യുടെ പേര് എന്നീ വിവരങ്ങൾ ഉൾപ്പടെയുള്ള സംക്ഷിപ്തമായ പരാതി സഹിതം സീനിയർ അക്കൗണ്ട്‌സ് ഓഫീസർ (പെൻഷൻ)ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്കേരള സർക്കിൾഅഞ്ചാം നിലദൂർ സഞ്ചാർ ഭവൻപിഎംജി ജംഗ്ഷൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അയക്കണം. പരാതികൾ ccakrlpensionadalat@gmail.com എന്ന ഇമെയിൽ വിലാസത്തിലും അയയ്ക്കാം. സെപ്റ്റംബർ 20ന് വൈകുന്നേരം 5 വരെ ലഭിക്കുന്ന എല്ലാ അപേക്ഷകളും പെൻഷൻ അദാലത്തിൽ പരിഗണിക്കും.

പി.എൻ.എക്സ് 4362/2025

date