Skip to main content

ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഓണസമ്മാനം കൈമാറി എം എൽ എ

കൊച്ചി കോർപ്പറേഷനിലെ ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഓണസമ്മാനം കൈമാറി കെ. ജെ. മാക്സി എം.എൽ. എ. കൊച്ചി മണ്ഡലത്തിലെ മുഴുവൻ സന്നദ്ധപ്രവർത്തകർക്കും ഓണസമ്മാനം നൽകുന്നതിന്റെ ഭാഗമായാണ് ഓണസമ്മാനം കൈമാറിയത്. 

 

തോപ്പുംപടി സി.ഇ. സേവിയർ ഹാളിൽ നടന്ന ചടങ്ങിൽ സി. പി.ഐ.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ് ,കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

 

date