Post Category
സ്‌കഫോള്‍ഡ് മൂന്നാം ബാച്ച് ക്യാമ്പിന് തുടക്കം
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഠന - കരിയര്‍ പിന്തുണ ഉറപ്പാക്കുന്നതിന് സമഗ്ര ശിക്ഷാകേരളം നടപ്പിലാക്കുന്ന സ്‌കഫോള്‍ഡ് മൂന്നാം ബാച്ച് ക്യാമ്പിന് തുടക്കമായി. ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാകേരളം ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ.സി വിനോദ് അധ്യക്ഷനായി. കരിയര്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ പി.ഒ മുരളീധരന്‍ ക്ലാസെടുത്തു. പ്രജീഷ് വേങ്ങ തിയേറ്റര്‍ ആക്ടിവിറ്റി അവതരിപ്പിച്ചു. പാരീസ് പ്രസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ ഡി പി ഒ ഡോ. രാജേഷ് കടന്നപ്പള്ളി, ബി പി സി ടി.വി സഖീഷ്, അനാമിക പ്രേമരാജന്‍, അഞ്ജന രാജേഷ് എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച കരിയര്‍ അഭിരുചി കൗണ്‍സിലിംഗ് നടക്കും.
date
- Log in to post comments