Skip to main content

ഇന്‍സുലേറ്റഡ് ഫിഷ് ബോക്സ് വിതരണം

2025-26 വര്‍ഷത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍സുലേറ്റഡ് ഫിഷ് ബോക്സ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് മുന്‍ഗണന. 70 നും 700 ലിറ്ററിനും ഇടയില്‍ സംഭരണശേഷിയുള്ള ഇന്‍സുലേറ്റഡ് ഫിഷ് ബോക്സ് 75 ശതമാനം സബ്സിഡിയില്‍ ലഭിക്കും. അപേക്ഷകള്‍ സെപ്റ്റംബര്‍ 16 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ അതത് മത്സ്യഭവനുകളിലോ ലഭിക്കും. ഫോണ്‍: 04972731081

date