Skip to main content

ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം

വനം-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് ജില്ലയിൽ നടത്തിയ ബോധവൽക്കരണ ക്യാമ്പുകൾ ഉൾപ്പെടെയുള്ള  പ്രവർത്തനങ്ങളെ കലക്ടറേറ്റിൽ നടന്ന യോഗത്തിൽ മനുഷ്യ-വന്യജീവി സംഘർഷം ജില്ലാതല നിയന്ത്രണ സമിതി അനുമോദിച്ചു. 

ഈ വർഷം ജൂണിൽ നടന്ന സമിതി യോഗത്തിലാണ് പാമ്പുകടിയുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരം ജില്ലയിലെ ആരോഗ്യ -വനം വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി വനം-വന്യ ജീവികളുമായി ഇടപെടുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർക്കായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. 163 ഇടങ്ങളിലായി നടന്ന ക്ലാസുകളിൽ 5626 പേരുടെ പങ്കാളിത്തമുണ്ടായി. 

ജില്ലയിലെ താലൂക്ക് ആശുപത്രി മുതൽ മുകളിലുള്ള എല്ലാ പ്രധാനപ്പെട്ട ആശുപത്രികളിലും ആന്റി വെനം ലഭ്യമാണെന്നും പാമ്പ് കടിയേറ്റവർ ശാസ്ത്രീയ ചികിത്സാ രീതികൾ തന്നെ പിന്തുടരണമെന്നും ഡി എം ഒ അറിയിച്ചു. യോഗത്തിൽ നോഡൽ ഓഫീസർ ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ.സി സച്ചിൻ പങ്കെടുത്തു.

date