Skip to main content

സഹകരണ സ്ഥാപനങ്ങൾക്ക് ചെക്ക് കൈമാറി

സഹകരണ വകുപ്പിന്റെ സഹകരണ അംഗ സമാശ്വാസ നിധി പദ്ധതി പ്രകാരം അനുവദിച്ച തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾക്കുള്ള ചെക്ക് കെ.വി സുമേഷ് എം.എൽ.എ കൈമാറി. സഹകരണ സംഘങ്ങളിൽ അംഗങ്ങളായ മാരക രോഗബാധിതർ, അപകടത്തെ തുടർന്ന് ശയ്യാവലംബരായവർ, മാതാപിതാക്കളുടെ മരണത്തെ തുടർന്ന് നിരാലംബരായ കുട്ടികൾ ഉൾപ്പടെയുള്ള 232 പേരാണ് ഗുണഭോക്താക്കൾ. ഇതിനായി 53.2 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 84 സഹകരണ സ്ഥാപനങ്ങൾ വഴി ഓണത്തിന് മുമ്പായി തുക വിതരണം ചെയ്യും. കണ്ണൂർ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ പി.വി വത്സരാജ് അധ്യക്ഷനായി. ജോയിന്റ് രജിസ്ടാർ ഇൻ ചാർജ്ജ് എം.കെ സൈബുന്നിസ പങ്കെടുത്തു.

date