Skip to main content

ഓണക്കിറ്റ് വിതരണം ചെയ്തു

പാട്യം ഗ്രാമപഞ്ചായത്തിൽ അതിദാരിദ്ര നിർമാർജനത്തിന്റെ തുടർച്ചയായുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ ഉദ്ഘാടനം ചെയ്തു. 83 കുടുംബങ്ങൾക്കാണ് കിറ്റ്. ഓരോ കുടുംബങ്ങളുടെയും വീടുകളിൽ കിറ്റ് എത്തിക്കാൻ ആവശ്യമായ സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date