സ്പോട്ട് അഡ്മിഷൻ
ഐ എച്ച് ആർ ഡി യുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ഒന്നാം വർഷ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് കോഴ്സുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അവസാന സ്പോട്ട് അഡ്മിഷൻ നടത്തുന്നു. മുമ്പ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം. എസ് സി, എസ് ടി, ഒ ഇ സി വിങാഗക്കാർക്ക് അർഹമായ ഫീസിളവ് ലഭിക്കും. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രവേശനം ആഗ്രഹിക്കുന്നവർ എല്ലാവിധ അസ്സൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം കോളേജിൽ നേരിട്ട് എത്തണം. അവസാന തീയതി സെപ്റ്റംബർ 15. ഫോൺ: 8547005082, 8129642905, 9495462909
- Log in to post comments