Post Category
ഓണാഘോഷം:പൂക്കള മത്സരഫലം പ്രഖ്യാപിച്ചു
സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂർ നഗരത്തിലെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേ ഖലാ, സ്വകാര്യ സ്ഥാപനങ്ങൾക്കായി നടത്തിയ പൂക്കള മത്സരത്തിൽ കണ്ണൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെയിൻ ബ്രാഞ്ച് ഒന്നാം സമ്മാനം നേടി. കണ്ണൂർ കെഎസ്എഫ്ഇ റീജിയണൽ ഓഫീസ് രണ്ടാം സ്ഥാനവും കണ്ണൂർ താലൂക്ക് ഓഫീസ് മൂന്നാം സ്ഥാനവും നേടി.
കണ്ണൂർ കലക്ടറേറ്റ്, അസിസ്റ്റന്റ് ഡയറക്ടർ റീസർവ്വേ കണ്ണൂർ, പി ഡബ്ല്യൂ ഡി ബ്രിഡ്ജസും ഇറിഗേഷൻ സബ് ഡിവിഷനും ചേർന്നിട്ട പൂക്കളം, വാട്ടർ അതോറിറ്റി താണ,
ഇൻലാൻഡ് നാവിഗേഷൻ താണ എന്നിവർ ഒരുക്കിയ പൂക്കളങ്ങൾ പോത്സാഹന സമ്മാനം നേടി.
date
- Log in to post comments