Post Category
ജലയാനങ്ങള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണം
ഓണാവധിക്കാലത്ത് സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചുവരുന്നതിനാല്‍ ജലയാനങ്ങള്‍ യാത്രക്കാരുടെ സുരക്ഷിത യാത്ര ഉറപ്പു വരുത്തണമെന്ന് അഴീക്കല്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. നിയമപ്രകാരമുളളതും സാധുതയുള്ളതുമായ രജിസ്‌ട്രേഷന്‍/സര്‍വ്വേ സര്‍ട്ടിഫിക്കറ്റുകള്‍, ഐ.വി ആക്ട് പ്രകാരമുള്ള പേഴ്സണല്‍/തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എന്നിവയുള്ള യാനങ്ങള്‍ മാത്രമേ സര്‍വ്വീസ് നടത്തുവാന്‍ പാടുളളൂ. കൂടാതെ യാനത്തിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങള്‍ യാനത്തില്‍ ഒരുക്കുകയും യാത്രക്കാര്‍ കാണത്തക്കവിധത്തില്‍ പാസഞ്ചര്‍ കപ്പാസിറ്റി രേഖപ്പെടുത്തുകയും ചെയ്യണം. കെ.ഐ.വി/ഐ.വി നിയമപ്രകാരമുളള മുഴുവന്‍ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ജലയാനങ്ങള്‍ പ്രവര്‍ത്തിക്കണം.
date
- Log in to post comments