Skip to main content

തിരച്ചിൽ:  പഴശ്ശി ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ചു; ജാഗ്രത പാലിക്കണം

ശനിയാഴ്ച വെളിയമ്പ്ര എളന്നൂരിൽ  പഴശ്ശി പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്തുന്നതിന് മട്ടന്നൂർ നഗരസഭ അധികൃതരുടെ അഭ്യർത്ഥന മാനിച്ചു പഴശ്ശി ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ചതായി പഴശ്ശി ഇറിഗേഷൻ വിഭാഗം അറിയിച്ചു. ഡാമിന്റെ റിസർവോയർ ഏരിയയിലുള്ള ആളുകൾ ജാഗ്രത പാലിക്കേണ്ടതാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇർഫാന (18) ആണ് ഒഴുക്കിൽപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

date