Skip to main content

മാധ്യമ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്

സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന്റെ  മികച്ച കവറേജ് നൽകുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിനുള്ള എൻട്രികൾ നാളെ (സെപ്റ്റംബർ 7) വൈകിട്ട് ആറുമണി വരെ സമർപ്പിക്കാം. പത്ര-ദൃശ്യ- ശ്രവ്യ മാധ്യമങ്ങൾ പുരസ്കാരത്തിന് പരിഗണിക്കേണ്ട എൻട്രികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം കനകക്കുന്നിലുള്ള ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മീഡിയ സെൻ്ററിൽ നാളെ വൈകിട്ട് ആറുമണിക്കകം നേരിട്ട് ഏൽപ്പിക്കേണ്ടതാണ്. 

മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍, മികച്ച വീഡിയോഗ്രാഫര്‍, മികച്ച എഫ് എം, മികച്ച ഓണ്‍ലൈന്‍ മാധ്യമം എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. പുരസ്കാര ജേതാക്കളെ ഓണം വാരാഘോഷത്തിന്റെ സമാപന വേദിയിൽ പ്രഖ്യാപിക്കും.

date