കൊല്ലം ബീച്ചിൽ ശൗചാലയ സമുച്ചയം നാടിന് സമർപ്പിച്ചു ജില്ലയുടെ ടൂറിസം വികസനത്തിന് 60 കോടി രൂപയുടെ പദ്ധതികൾ: മന്ത്രി പി എ മുഹമ്മദ് റിയാസ്
ജില്ലയുടെ ടൂറിസം വികസനത്തിന് 60 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊല്ലം ബീച്ചിൽ പണികഴിപ്പിച്ച വേൾഡ് ക്ലാസ് ശൗചാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം ഡി.ടി.പി.സിയുടെ ഓണം വാരാഘോഷ പരിപാടിയിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോർഡിൽ എത്തി നിൽക്കുന്നു. ഒട്ടേറെ ടൂറിസം പദ്ധതികൾ ജില്ലയിൽ നടപ്പാക്കുന്നതിനാൽ സഞ്ചാരികൾക്ക് മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക നിലവാരമുള്ള ശൗചാലയ സംവിധാനങ്ങൾ ഒരുക്കി. ജില്ലയിലെ ഇക്കോ ടൂറിസം പദ്ധതികളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന ബയോ ഡൈവേഴ്‌സിറ്റി സർക്യൂട്ട് ഉടനെ യാഥാർഥ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ടൂറിസം വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ നിന്നും 1,23,68,314.69 കോടി രൂപ വിനിയോഗിച്ചാണ് 1680 ചതുരശ്ര അടി വിസ്തീർണമുള്ള ലോകോത്തര ശുചിമുറി ബ്ലോക്കിന്റെ നിർമാണം പൂർത്തീകരിച്ചത്.
എം മുകേഷ് എം.എൽ.എ അധ്യക്ഷനായി. പള്ളിത്തോട്ടം കൗൺസിലർ എം.ടോമി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ. ആർ. ഷാനവാസ് ഖാൻ, ഡിടിപിസി അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments