Post Category
'ഓണനിലാവ് 2025': ഓണം വാരാഘോഷത്തിന് തുടക്കമായി
വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് നടത്തുന്ന ഓണാഘോഷ പരിപാടിയായ 'ഓണനിലാവ് 2025' ന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കൊല്ലം ബീച്ചിൽ എം.മുകേഷ് എം.എൽ.എ നിർവഹിച്ചു. നാടിനാകെ ഉണർവേകുന്ന വിവിധ കലാ-സാംസ്കാരിക വിരുന്നാണ് ഈ ഓണനാളുകളിൽ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡി.റ്റി.പി.സി എക്സിക്യൂട്ടീവ് അംഗം ഡി.സുജിത്ത് അധ്യക്ഷനായി. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.ആർ.ഷാനവാസ്ഖാൻ, കോർപറേഷൻ- ഡി.ടി.പി.സി അംഗങ്ങൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത പിന്നണി ഗായിക നയനാ നായരും സംഘവും അവതരിപ്പിച്ച ഗാനമേള അരങ്ങേറി.
'
date
- Log in to post comments