Skip to main content

ഓണനിലാവ്' തിരുവോണദിന പരിപാടികൾ (സെപ്റ്റംബർ 5) 

 

വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് നടത്തുന്ന ഓണാഘോഷപരിപാടിയായ ‘ഓണനിലാവ് 2025' ന്റെ ഭാഗമായി ജില്ലയിൽ സെപ്റ്റംബർ അഞ്ചിന് വിവിധ  കലാപരിപാടികൾ നടക്കും. വൈകിട്ടു ഏഴ് മുതലാണ് പരിപാടികൾ. 

കൊല്ലം ബീച്ചിലെ വേദിയില്‍ സുദീപ്കുമാറിന്റെ ഗാനമേള. ചില്‍ഡ്രന്‍സ് പാര്‍ക്കിനടുത്തുള്ള നീലാംബരി ഓഡിറ്റോറിയത്തില്‍ അനില്‍ ഏകലവ്യയുടെ 'മധുരിത ഗാനഗസലുകള്‍'. തങ്കശേരി ബ്രേക്ക്‌വാട്ടര്‍ ടൂറിസം പാര്‍ക്കില്‍ മരുതൂര്‍വട്ടം ബിജുവും സംഘവും അവതരിപ്പിക്കുന്ന വയലിന്‍ മ്യൂസിക് ഫ്യൂഷന്‍, വെസ്റ്റ്കല്ലട ഗ്രാമപഞ്ചായത്തില്‍ കായംകുളം കെ.പി.എസ്.സി അവതരിപ്പിക്കുന്ന നാടകം 'ഉമ്മാച്ചു', നീരാവില്‍ നവോദയ ഗ്രന്ഥശാലയുടെ വേദിയില്‍ ആര്‍.എല്‍.വി മനോജും സംഘവും അവതരിപ്പിക്കുന്ന 'ചന്ദ്രവീണ ഫ്യൂഷന്‍' തുടങ്ങിയവ അരങ്ങേറും.

date