Skip to main content

ഓണനിലാവ്' അവിട്ടം ദിന പരിപാടികൾ (സെപ്റ്റംബർ 6)

 

വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് നടത്തുന്ന ഓണാഘോഷപരിപാടിയായ ‘ഓണനിലാവ് 2025' ന്റെ ഭാഗമായി ജില്ലയിൽ സെപ്റ്റംബർ ആറിന് വിവിധ  കലാപരിപാടികൾ നടക്കും. വൈകിട്ടു ഏഴ്
 മുതലാണ് പരിപാടികൾ. 

പാലക്കാട് ചെമ്പൈ സംഗീത കോളജ് വിദ്യാര്‍ത്ഥികള്‍  അവതരിപ്പിക്കുന്ന ‘രാഗവല്ലി ബാന്‍ഡ്' ഷോ  കൊല്ലം ബീച്ചില്‍. രാഗിണി പണിക്കര്‍ അവതരിപ്പിക്കുന്ന നൃത്തശില്‍പം, ആശ്രാമം ഉണ്ണികൃഷ്ണന്റെ ഗാനമേള തുടങ്ങിയ പരിപാടികള്‍   നീലാംബരി ഓഡിറ്റോറിയത്തിലാണ് നടക്കുക. റഗാസ ഫോക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ പാട്ട് തങ്കശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം പാര്‍ക്കില്‍.   വി വി ജോസും സംഘവും നയിക്കുന്ന കഥാപ്രസംഗം 'ഉമ്മണിതങ്ക' പത്തനാപുരം, വേളമാനൂരിലെ  ഗാന്ധിഭവന്റെ വേദിയിലും കോട്ടയം മെഗാബീറ്റ്‌സ് സംഘത്തിന്റെ ഗാനമേള കച്ചേരി ജംഗ്ഷനിലെ കോട്ടയ്ക്കകം ഓണം മഹോത്സവ വേദിയിലും പോള്‍സണ്‍ മൂവാറ്റുപുഴയുടെ ഗസല്‍സന്ധ്യ കരുനാഗപ്പള്ളി ഗ്രാവിറ്റി കള്‍ച്ചറല്‍ തീയേറ്ററിലും നടക്കും.

date