ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 2024: മീഡിയ അവാര്‍ഡുകൾ പ്രഖ്യാപിച്ചു
2024ലെ ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി വിഭാഗത്തിൽ മികച്ച റിപ്പോർട്ടറായി ‘ദി ഹിന്ദു’ വിലെ ആഭ രവീന്ദ്രനും മികച്ച ഫോട്ടോഗ്രാഫറായി സിറാജിലെ ഹസനുല്‍ ബസരിയും തെരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമിക്കാണ് സമഗ്ര കവറേജിനുള്ള പുരസ്കാരം.
ദൃശ്യ മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോര്‍ട്ടറായി ഏഷ്യാനെറ്റ് ന്യൂസിലെ മുജീബ് ചെറിയാപുരവും മികച്ച ക്യാമറമാനായി കേരളാ വിഷനിലെ രാഹുല്‍ മക്കടയും തെരഞ്ഞെടുക്കപ്പെട്ടു. സമഗ്ര കവറേജിനുള്ള പുരസ്കാരം 24 ന്യൂസിനാണ്. ആകാശവാണി മികച്ച റേഡിയോക്കുള്ള പുരസ്കാരം സ്വന്തമാക്കി.
പുരസ്കാര വിതരണം സെപ്റ്റംബർ ഏഴിന് വൈകിട്ട് കോഴിക്കോട് ബീച്ചിൽ നടക്കുന്ന മാവേലിക്കസ് സമാപന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് മീഡിയ കമ്മിറ്റി ചെയര്‍മാൻ സനോജ് ബേപ്പൂര്‍, കണ്‍വീനർ അബ്ദുല്‍ കരീം സി പി എന്നിവർ അറിയിച്ചു.
പുരസ്കാര ജേതാക്കൾ:
അച്ചടി വിഭാഗം
മികച്ച റിപ്പോര്‍ട്ടര്‍
1. ആഭ രവീന്ദ്രന്‍ (ദിഹിന്ദു)
*പ്രത്യേക പരാമർശം
1.എം പി പത്മനാഭന്‍ (മാതൃഭൂമി)
മികച്ച ഫോട്ടോഗ്രാഫർ
1. ഹസനുല്‍ ബസരി (സിറാജ്)
*പ്രത്യേക പരാമർശം
1. കെ രാകേഷ് (ദി ഹിന്ദു)
2. കൃഷ്ണ പ്രദീപ് (മാതൃഭൂമി)
സമഗ്ര കവറേജ്
1. മാതൃഭൂമി
*പ്രത്യേക പരാമർശം
1. ദി ഹിന്ദു
2. മംഗളം
ദൃശ്യ മാധ്യമം:
മികച്ച റിപ്പോര്‍ട്ടര്‍
1. മുജീബ് ചെറിയാപുരം (ഏഷ്യാനെറ്റ് ന്യൂസ്)
*പ്രത്യേക പരാമർശം
1. കെഎംആര്‍ റിയാസ് (കേരള വിഷന്‍ ന്യൂസ്)
2. അഭിന പി ചിറയ്ക്കല്‍ (കേരള വിഷന്‍ ന്യൂസ്)
മികച്ച ക്യാമറമാന്‍
1. രാഹുല്‍ മക്കട (കേരളാ വിഷന്‍)
*പ്രത്യേക പരാമർശം
1. രാഗേഷ് യു ടി (ഏഷ്യാനെറ്റ് ന്യൂസ്)
2. രാജേഷ് വെള്ളരിക്കുണ്ട് (24 ന്യൂസ്)
സമഗ്ര കവറേജ്
1. 24 ന്യൂസ്
*പ്രത്യേക പരാമർശം
1. കേരള വിഷന്‍ ന്യൂസ്
2. മീഡിയ വണ്‍
മികച്ച റേഡിയോ
1. ആകാശവാണി
- Log in to post comments