Post Category
ഓണനിലാവ് 2025: സമാപന സമ്മേളനം സെപ്റ്റംബർ ഏഴിന്
വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് നടത്തുന്ന ഓണാഘോഷപരിപാടിയായ ‘ഓണനിലാവ് 2025' സെപ്റ്റംബർ ഏഴിന് സമാപിക്കും. വൈകിട്ട് അഞ്ചിന് കൊല്ലം ബീച്ചിൽ സമാപന സമ്മേളനം ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനാകും. എം.നൗഷാദ് എം എല്‍ എ, എന്‍.കെ പ്രേമചന്ദ്രന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments