Skip to main content

ഓണനിലാവ്' ചതയ ദിന പരിപാടികൾ (സെപ്റ്റംബർ ഏഴ്)

 
 

വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് നടത്തുന്ന ‘ഓണനിലാവ് 2025' സമാപന ദിനമായ സെപ്റ്റംബര്‍ ഏഴിന് വിവിധ കലാപരിപാടികൾ അരങ്ങേറും. 

വൈകിട്ടു ഏഴ് മുതലാണ് പരിപാടികൾ. കൃഷ്ണപ്രഭയുടെ മ്യൂസിക് ലൈവ് ബാന്‍ഡ് കൊല്ലം ബീച്ചില്‍. മൈക്കിള്‍ ജോ ഫ്രാന്‍സിസ് നയിക്കുന്ന ആഫ്റ്റര്‍ സിക്‌സ് ബാന്‍ഡിന്റെ പരിപാടി നീലാംബരി ഓഡിറ്റോറിയത്തില്‍. പിന്നണി ഗായിക രൂപരേവതിയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷന്‍ തങ്കശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം പാര്‍ക്കിലും എസ്.സജിത നയിക്കുന്ന ദുര്‍ഗ ഡാന്‍സ് അക്കാഡമിയുടെ നൃത്ത പരിപാടി പ്രാക്കുളം ഫ്രണ്ട്സ് ക്ലബ്ബിന്റെ വേദിയിലും  നടക്കും.
 

 

date