വോക്ക് ഇൻ ഇന്റർവ്യൂ
പട്ടികവർഗ വികസനവകുപ്പിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ ജൂനിയർ പബ്ലിക് നഴ്‌സ് തസ്തികയിലേക്ക് സെപ്റ്റംബർ 10ന് രാവിലെ 11ന് സ്‌കൂളിൽ വച്ച് വോക്ക് ഇൻ ഇന്റർവ്യൂ നടക്കും. സ്ത്രീൾക്കാണ് അവസരം. പട്ടികജാതി/ പട്ടികവർഗ്ഗത്തിൽ പെടുന്നവർക്കു മുൻഗണന.
യോഗ്യത :എസ്.എസ്.എൽ.സി, കേരള നേഴ്‌സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ നൽകുന്ന ഓക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ് (18 മാസം ദൈർഘ്യമുള്ള) അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച അതോറിറ്റി നൽകുന്ന ഓക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ്/ഓക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ നൽകുന്ന ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്. കേരള നേഴ്‌സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്‌ട്രേഷൻ
അല്ലെങ്കിൽ ബിഎസ്.സി നേഴ്‌സിങ്/ ജനറൽ നേഴ്‌സിങ്. വിശദവിവരത്തിന് ഫോൺ: 04812-530399,960399.
- Log in to post comments