Skip to main content

കൗൺസലർ ഒഴിവ്

വനിതാ ശിശു വികസന വകുപ്പ് മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ചിൽഡ്രൻസ് ഹോമിൽ കൗൺസലർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത: സോഷ്യൽ വർക്ക്/ സോഷ്യോളജി/ സൈക്കോളജി/ പബ്ലിക് ഹെൽത്ത് എതെങ്കിലും വിഷയത്തിലുള്ള ബിരുദം അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൗൺസലിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കൗൺസലിംഗ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ. വനിതാ ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ട സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. 2025 ജനുവരി ഒന്നിന് 40 വയസ് കവിതരുത്. അപേക്ഷകൾ സെപ്റ്റംബർ 18ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെ.വി.എം ബിൽഡിഗ്‌സ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം-686001 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം.  ഫോൺ : 0481 2580548, 8281899464

date